National

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി: പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ, ജ്യോതിയുമായും ബന്ധം

ജ്യോതി മൽഹോത്രക്ക് പിന്നാലെ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ. ജാൻമഹൽ വീഡിയോ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിംഗിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെ ഷാക്കിർ എന്നയാളുമായി ജസ്ബീറിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ

ജ്യോതി മൽഹോത്രയുമായും ജസ്ബീറിന് അടുപ്പമുണ്ടായിരുന്നു. ജ്യോതി അടുപ്പം പുലർത്തിയിരുന്ന, പിന്നീട് ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായും ജസ്ബീറിന് ബന്ധമുണ്ടായിരുന്നു. നിരവധി പാക്കിസ്ഥാൻ നമ്പറുകൾ ഇയാളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ട്

3 തവണ ഇയാൾ പാക്കിസ്ഥാനിൽ യാത്ര ചെയ്തിട്ടുണ്ട്. ഡൽഹിയിലെ പാക് എംബസിയിൽ നടന്ന പ്രധാന ചടങ്ങുകളിലും ജസ്ബീർ സിംഗ് പങ്കെടുത്തിട്ടുണ്ട്. ജ്യോതിയുടെ അറസ്റ്റിന് പിന്നാലെ പാക് നമ്പറുകൾ ഫോണിൽ നിന്ന് കളയാനും ഇയാൾ ശ്രമിച്ചിരുന്നു.

The post പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി: പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ, ജ്യോതിയുമായും ബന്ധം appeared first on Metro Journal Online.

See also  ആസിഡ്, ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ നല്‍കണം

Related Articles

Back to top button