National

കർണാടകയിൽ 80കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ

കർണാടകയിലെ കോലാർ ജില്ലയിലെ ശ്രീനിവാസപുര പട്ടണത്തിൽ 80 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശ്രീനിവാസപുരയിലെ ഗഫാർ ഖാൻ മൊഹല്ലയിൽ താമസിക്കുന്ന ബാബ ജാൻ എന്ന 37കാരനാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു

മുൾബാഗൽ റോഡിലെ വയലിന് അടുത്തുള്ള ഗാരേജിൽ തിങ്കളാഴ്ച വൈകിട്ടാണ് വൃദ്ധയുടെ മൃതദേഹം കണ്ടത്. വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് പ്രതി ഇവരെ ലക്ഷ്യമിട്ടത്.

വൃദ്ധയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. തുടർന്ന് ഇവരുടെ ബാഗിലുണ്ടായിരുന്ന 15,000 രൂപയും ആഭരണങ്ങളും മോഷ്ടിച്ചു.

The post കർണാടകയിൽ 80കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ appeared first on Metro Journal Online.

See also  നീറ്റ് പരീക്ഷാ പേടി: ചെന്നൈയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

Related Articles

Back to top button