National

ജെഫ്രി എപ്‌സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്ന് ഇലോൺ മസ്‌ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സ്‌പേസ് എക്‌സ് ഉടമ ഇലോൺ മസ്‌ക്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌കിന്റെ ആരോപണം. ജെഫ്രി എപ്‌സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതെന്നും മസ്‌ക് ആരോപിച്ചു

ബിഗ് ബോംബ് എന്ന വിശേഷണത്തോടെയാണ് മസ്‌ക് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ പോസ്റ്റ് കുറിച്ച് വെച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും മസ്‌ക് പറഞ്ഞു. കുറച്ച് ദിവസങ്ങളായി മസ്‌കും ട്രംപും തമ്മിൽ തുടരുന്ന പോര് ഇതോടെ വ്യക്തിപരമായ ആരോപണങ്ങളിലേക്കും കടക്കുകയാണ്

പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റൈന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ കേസ്. അതേസമയം മസ്‌കിന്റെ കമ്പനികൾക്ക് സർക്കാർ നൽകുന്ന കരാറുകളും സബ്‌സിഡികളും നിർത്തലാക്കുമെന്ന് ട്രംപ് പറഞ്ഞു.

The post ജെഫ്രി എപ്‌സ്റ്റൈൻ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്ന് ഇലോൺ മസ്‌ക് appeared first on Metro Journal Online.

See also  ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു; പ്രളയഭീതിയിൽ പാക്കിസ്ഥാൻ

Related Articles

Back to top button