National

റിപ്പോ നിരക്ക് 0.50 ശതമാനം കുറച്ചു; 5.50 ശതമാനമായി, പലിശ കുറയും

വീണ്ടും നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 0.50 ശതമാനം കുറച്ചു. പണനയ യോഗത്തിലാണ് തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്നും 5.5 ശതമാനമായി. തുടർച്ചയായ മൂന്നാം തവണയാണ് നിരക്കുകൾ കുറയ്ക്കുന്നത്.

പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തും വളർച്ചയക്ക് മുൻഗണന നൽകികൊണ്ടുമാണ് ആർബിഐ തീരുമാനം. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്.

ഇത് ശുഭസൂചനയായാണ് ആർബിഐ കണക്കാക്കുന്നത്. വരും മാസങ്ങളിലും ഈ നിരക്കിൽ തുടരുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ. ഇതോടെയാണ് റിപ്പോ നിരക്കിൽ കുറവുണ്ടായത്. ഇതോടെ വായ്പാ, നിക്ഷേപ പലിശകളിൽ നിരക്ക് കുറവ് ഉടൻ പ്രതിഫലിക്കും

 

The post റിപ്പോ നിരക്ക് 0.50 ശതമാനം കുറച്ചു; 5.50 ശതമാനമായി, പലിശ കുറയും appeared first on Metro Journal Online.

See also  ഉദുമൽപേട്ടയിൽ ഇരുചക്ര വാഹനം കുളത്തിലേക്ക് മറിഞ്ഞു പ്ലസ് വൺ വിദ്യാർഥിനി അടക്കം മൂന്ന് പേർ മരിച്ചു

Related Articles

Back to top button