Sports

നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്-19 സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ക്ലബ്ബായ സാന്റോസ് അറിയിച്ചു. നിലവിൽ താരം ചികിത്സയിലാണെന്നും വിശ്രമത്തിലാണെന്നും ക്ലബ്ബ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ജൂൺ അഞ്ച് മുതൽ നെയ്മർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച മുതൽ താരം പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇത് രണ്ടാം തവണയാണ് നെയ്മറിന് കോവിഡ് ബാധിക്കുന്നത്. നേരത്തെ 2021 മേയിലും താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമീപകാലത്ത് പരിക്കിന്റെ പിടിയിലായിരുന്ന നെയ്മർക്ക് കോവിഡ് ബാധിച്ചതും തിരിച്ചടിയായിരിക്കുകയാണ്. അടുത്ത മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാനാകില്ല.

നെയ്മറുടെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടിൽ വിശ്രമിക്കുകയാണെന്നും സാന്റോസ് അധികൃതർ അറിയിച്ചു.

The post നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി appeared first on Metro Journal Online.

See also  സിഡ്നിനിയും തോറ്റു; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

Related Articles

Back to top button