National

മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് യാത്രക്കാർ തെറിച്ചുവീണു; ആറ് പേർക്ക് ദാരുണാന്ത്യം

മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ച് വീണ് ആറ് പേർ മരിച്ചു. പുഷ്പക് എക്‌സ്പ്രസും കസാല ലോക്കൽ ട്രെയിനും പരസ്പരം കടന്നുപോകുമ്പോഴായിരുന്നു അപകടം. മുംബ്ര-ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം

തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് 12 പേരാണ് ട്രാക്കിലേക്ക് തെറിച്ചുവീണത്. അമിതമായ തിരക്കാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. വാതിൽക്കൽ തൂങ്ങിനിന്ന യാത്രക്കാരാണ് തെറിച്ചുവീണത്.

ഇന്ന് രാവിലെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റെയിൽവേ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

The post മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് യാത്രക്കാർ തെറിച്ചുവീണു; ആറ് പേർക്ക് ദാരുണാന്ത്യം appeared first on Metro Journal Online.

See also  ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

Related Articles

Back to top button