National

തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

തമിഴ്‌നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്‌ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ അപകടത്തിൽ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്.

രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു. രജിസ്ട്രേഷൻ ഉള്ള പടക്ക നിർമാണ സ്ഥാപനമാണിത്. സംഭവത്തിൽ കരിയപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

See also  വഖഫ് നിയമഭേദഗതി: ഹർജികളിൽ വാദം തുടരും; ഇന്ന് ഇടക്കാല ഉത്തരവുണ്ടാകും

Related Articles

Back to top button