National
ക്ഷയ രോഗത്തിന് ചികിത്സിക്കണമെന്ന് ലീന മരിയ പോൾ; ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലീന ജാമ്യാപേക്ഷ നൽകിയത്.
തനിക്ക് ക്ഷയരോഗമാണെന്നും ചികിത്സക്ക് വേണ്ടി ജാമ്യം നൽകണമെന്നുമായിരുന്നു അപേക്ഷ. കേസുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം നടക്കുന്നതിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു
ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ ഉത്തരവ് വന്ന ശേഷം ആവശ്യമെങ്കിൽ ഇടപെടാമെന്നും കോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദത്തിലേക്കും സുപ്രീം കോടതി കടന്നില്ല
The post ക്ഷയ രോഗത്തിന് ചികിത്സിക്കണമെന്ന് ലീന മരിയ പോൾ; ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി appeared first on Metro Journal Online.