World

പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് സൂചന, യുഎസ് കനത്ത ജാഗ്രതയിൽ

ഇറാനെതിരെ ഇസ്രായേൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്ന് അമേരിക്ക കനത്ത ജാഗ്രതയിലാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിൽ നടക്കുന്ന പരാജയപ്പെട്ടാൽ ഇസ്രായേൽ ആക്രമണം അഴിച്ചുവിടുമെന്നാണ് അഭ്യൂഹം

അമേരിക്കയുടെ സമ്മതമില്ലാതെ തന്നെ ഇസ്രായേൽ ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹം യുഎസ് ഭയപ്പെടുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ അപകടകാരിയായ രാജ്യമെന്നാണ് ഇതിന് വിശദീകരണവുമായി ട്രംപ് പറഞ്ഞത്.

കുവൈറ്റ്, യുഎഇ അടക്കമുള്ള മധ്യപൂർവ രാജ്യങ്ങളിൽ നിന്ന് അത്യാവശ്യമില്ലാത്ത നയതന്ത്ര പ്രതിനിധികളെയും സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും പിൻവലിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര പ്രതിനിധികൾക്ക് യാത്രാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന പിരിമുറക്കമാണ് തീരുമാനത്തിന് പിന്നിൽ

The post പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് സൂചന, യുഎസ് കനത്ത ജാഗ്രതയിൽ appeared first on Metro Journal Online.

See also  മ്യാൻമർ-തായ്‌ലാൻഡ് ഭൂചലനത്തിൽ മരണസംഖ്യ 150 കടന്നു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Related Articles

Back to top button