National

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാ വിമാനം തകർന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപത്താണ് അപകടം. എല്ലാ എമർജൻസി യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് നിന്ന് വലിയ പുക ഉയരുന്നുണ്ട്. 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

എയർ ഇന്ത്യയുടെ ബോയിംഗ് 787 എന്ന വിമാനമാണ് തകർന്നത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.

See also  ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവ്; മൻമോഹൻ സിംഗിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി

Related Articles

Back to top button