National

ഇസ്രായേൽ-ഇറാൻ സംഘർഷം: ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം

ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. ഇസ്രായേലിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരുമായ ഇന്ത്യൻ പൗരൻമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി

പുലർച്ചെ 3.30ന് ആയിരുന്നു ഇസ്രയേലിന്റെ വ്യോമാക്രണം. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേര് നൽകിയാണ് ഇറാനിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലത്തിന്റെ ജാഗ്രതാ നിർദേശം

The post ഇസ്രായേൽ-ഇറാൻ സംഘർഷം: ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം appeared first on Metro Journal Online.

See also  പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി: പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ, ജ്യോതിയുമായും ബന്ധം

Related Articles

Back to top button