World

ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാർഥികളെ ഇന്ന് ഡൽഹിയിൽ എത്തിക്കും

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് നീക്കം. ജമ്മു കാശ്മീർ, കർണാടക, യുപി എന്നിവിടങ്ങളിൽ നിന്നുള്ള 1500ഓളം ഇന്ത്യക്കാരെ സുരക്ഷിത താവങ്ങളിൽ എത്തിച്ചു

ഇതിൽ 110 വിദ്യാർഥികളെ ആദ്യഘട്ടമെന്ന നിലയിൽ ഇന്ന് ഡൽഹിയിൽ എത്തിക്കും. അർമേനിയ, യുഎഇ എന്നീ രാജ്യങ്ങൾ വഴി കടൽ, കര മാർഗങ്ങളിലൂടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.

അതേസമയം ഇറാൻ പ്രസിഡന്റുമായി ഫോണിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സംസാരിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടെന്ന് ഇറാനോട് യുഎഇ ഉറപ്പ് നൽകി. സംഘർഷം അവസാനിപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നും ഇറാൻ പറഞ്ഞു

The post ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാർഥികളെ ഇന്ന് ഡൽഹിയിൽ എത്തിക്കും appeared first on Metro Journal Online.

See also  യുദ്ധം ചെയ്യാൻ കഴിയാത്തവർ വേണ്ട’; ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാൻ യുഎസ് : നടപടികൾ ആരംഭിച്ചു

Related Articles

Back to top button