World

ആരുടെയും സഹായമില്ല; ഇറാന്റെ ആണവശേഷി ഒറ്റയ്ക്ക് നിർവീര്യമാക്കുമെന്ന് നെതന്യാഹു

ഇറാനെതിരായ ആക്രമണത്തിൽ തങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവശേഷി നിർവീര്യമാക്കാൻ തങ്ങൾ ഒറ്റക്ക് പ്രവർത്തിക്കും. അമേരിക്ക പിന്തുണക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു

ഇറാനിലെ അധികാരമാറ്റം ഔദ്യോഗികമായി ഇസ്രായേൽ ലക്ഷ്യമിടുന്നില്ല. പക്ഷേ അന്തിമ ഫലം അതായിരിക്കും. അധികാരമാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും നെതന്യാഹു പറഞ്ഞു. അതേസമയം സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്നാണ് അമേരിക്ക പ്രതികരിച്ചത്

സംഘർഷത്തിൽ ഇടപെടണോയെന്ന കാര്യത്തിൽ തീരുമാനം രണ്ടാഴ്ചക്കുള്ളിലുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ സൈനിക ഇടപെടൽ പാടില്ലെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. അമേരിക്ക ഇസ്രായേലിന് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്.

The post ആരുടെയും സഹായമില്ല; ഇറാന്റെ ആണവശേഷി ഒറ്റയ്ക്ക് നിർവീര്യമാക്കുമെന്ന് നെതന്യാഹു appeared first on Metro Journal Online.

See also  കൊളംബിയ യൂണിവേഴ്സിറ്റിയിൽ പ്രോ-പലസ്തീൻ പ്രകടനങ്ങൾക്ക് 70-ലധികം വിദ്യാർത്ഥികൾക്ക് അച്ചടക്ക നടപടി

Related Articles

Back to top button