National

ആടിനെ മേയ്ക്കുന്നതിനിടെ കടുവ ചാടിവീണു; ബന്ദിപ്പൂരിൽ യുവതിക്ക് ദാരുണാന്ത്യം

കർണാടക ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ദേശിപുര കോളനിയിൽ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ്(36) മരിച്ചത്. ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാർ വനമേഖലയിലാണ് സംഭവം

ആടുകളെ മേയ്ക്കുന്നതിനിടെയാണ് കടുവ യുവതിയുടെ മേൽ ചാടി വീണത്. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും കടുവ ആക്രമിച്ചു. പിന്നാലെ യുവതിയെ സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചു

യുവതിയെ കാണാത്തതിനെ തുടർന്ന് ഗ്രാമവാസികൾ നടത്തിയ തെരച്ചിലിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

See also  തമിഴ് സിനിമയില്‍ പ്രശ്നങ്ങളില്ല; മലയാളത്തില്‍ മാത്രമാണ് പ്രശ്നം: ഹേമ കമ്മറ്റി വിഷയത്തില്‍ നടന്‍ ജീവ

Related Articles

Back to top button