World

മിസൈലാക്രമണത്തിൽ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം. ബീർഷെബയിലെ ഓഫീസിന് സമീപമാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രാജ്യത്തിന്റെ ദക്ഷിണ നഗരങ്ങളിൽ തുറസായ പ്രദേശങ്ങളിൽ വെടിക്കോപ്പുകൾ വീണിട്ടുണ്ടെന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു. നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇസ്രായേൽ പോലീസ് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസവും ഇറാൻ ബീർഷെബയെ ലക്ഷ്യമാക്കി നിരവധി മിസൈലുകൾ പായിച്ചിരുന്നു. ഇസ്രായേലിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ സൊറോക ആശുപത്രിയും മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു

The post മിസൈലാക്രമണത്തിൽ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം appeared first on Metro Journal Online.

See also  ഞങ്ങള്‍ക്ക് നിങ്ങളെ വിശ്വാസമില്ല; കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

Related Articles

Back to top button