National

മണിപ്പൂരിൽ വീണ്ടും സംഘർഷം: സുരക്ഷാ സേനയുടെ വെടിവെപ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു

മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം സംഘർഷം കനക്കുന്നു. സുരക്ഷാ സേനയുടെ വെടിവെപ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ലാങ്ചിങ്മൻബിയിലെ ഗ്രാമമുഖ്യൻ ഖയ്ഖൊഗിൻ ഹോകിപിന്റെ പങ്കാളി ഹൊയ്ഖൊൽഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്.

ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുരാചന്ദ്പൂർ ജില്ലയിലെ ചിങ്ഫെയ് ഗ്രാമത്തിൽ ആയിരുന്നു വെടിവെപ്പ് നടന്നത്. ബിഷ്ണുപുർ ജില്ലയിലെ ഫുബാല ഗ്രാമത്തിലെ മെയ്തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവെച്ചിരുന്നു.

വെടിവെപ്പിൽ ഒരു കർഷകന് പരിക്കേറ്റു. 60കാരനായ നിങ്തൊജാം ബൈറനാണ് ഇടത് കൈക്ക് പരിക്കേറ്റത്. നിലവിൽ ബിഷ്ണുപുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. പിന്നാലെയാണ് കുക്കി സംഘവും സുരക്ഷ സേനയും ഏറ്റുമുട്ടിയത്.

 

See also  വിവാഹവാഗ്ദാനം നൽകി 13 വർഷം പീഡിപ്പിച്ചെന്ന് പോലീസുദ്യോഗസ്ഥ; പട്ടാള ഉദ്യോഗസ്ഥനെതിരെ കേസ്

Related Articles

Back to top button