Sports

ഗില്ലും കരുണും പുറത്ത്, റിഷഭ് പന്തിനും സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. 3ന് 359 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് എന്ന നിലയിലാണ്. ആദ്യ സെഷനിൽ തന്നെ 94 റൺസ് കൂട്ടിച്ചേർക്കാനായെങ്കിലും 3 വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ഗിൽ, കരുൺനായർ, റിഷഭ് പന്ത് എന്നിവരാണ് ഇന്ന് പുറത്തായത്

സ്‌കോർ 430ലാണ് ഗിൽ വീഴുന്നത്. 227 പന്തിൽ ഒരു സിക്‌സും 19 ഫോറും സഹിതം 147 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചുകൂട്ടിയത്. ഗിൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കരുൺ നായർ പൂജ്യത്തിന് മടങ്ങി. തൊട്ടുപിന്നാലെ റിഷഭ് പന്തും പുറത്തായതോടെ ഇന്ത്യ 6ന് 453 റൺസ് എന്ന നിലയിലേക്ക് വീണു

146 പന്തുകളിലായിരുന്നു റിഷഭ് പന്ത് സെഞ്ച്വറി തികച്ചത്. 178 പന്തിൽ 6 സിക്‌സും 12 ഫോറും സഹിതം 134 റൺസ് എടുത്താണ് പന്ത് മടങ്ങിയത്. രണ്ട് റൺസുമായി രവീന്ദ്ര ജഡേജയും ഒരു റൺസുമായി ഷാർദൂൽ താക്കൂറുമാണ് ക്രീസിൽ

The post ഗില്ലും കരുണും പുറത്ത്, റിഷഭ് പന്തിനും സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക് appeared first on Metro Journal Online.

See also  സഞ്ജു ഇനി തനി കേരളക്കാരനാകും; നായകനായി താരം ഇറങ്ങും

Related Articles

Back to top button