National

മുംബൈയിൽ വനിതാ പൈലറ്റിനെതിരെ ലൈംഗികാതിക്രമം; മൂന്ന് പേർക്കെതിരെ കേസ്

മുംബൈയിൽ വനിതാ പൈലറ്റിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഊബർ ഡ്രൈവർക്കും മറ്റ് രണ്ട് പേർക്കുമെതിരെ പോലീസ് കേസെടുത്തു. നാവികസേനാ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ദക്ഷിണ മുംബൈയിൽ നിന്ന് യുവതി ഒറ്റയ്ക്ക് ഊബറിൽ ഘാട്‌കോപറിലെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം

യാത്രക്കിടെ ഡ്രൈവർ കാർ വഴിതിരിച്ചു വിടുകയും മറ്റ് രണ്ട് പേരെ ഒപ്പം കയറാൻ അനുവദിക്കുകയും ചെയ്തു. ഇതിൽ പിൻസീറ്റിൽ കയറിയ ആൾ മോശമായി ശരീരത്തിൽ പിടിച്ചെന്നും തടഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

അതിക്രമം ഊബർ ഡ്രൈവർ തടഞ്ഞില്ലെന്നും വനിതാ പൈലറ്റ് ആരോപിച്ചു. പോലീസ് പട്രോളിംഗ് കണ്ട് രണ്ട് പേരും കാറിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ ഡ്രൈവർ കാർ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചു. എന്തുകൊണ്ടാണ് മറ്റാളുകളെ വണ്ടിയിൽ കയറ്റിയെന്ന ചോദ്യങ്ങൾക്കടക്കം ഡ്രൈവർ മറുപടി നൽകിയില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

See also  എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും താമര വിരിയും

Related Articles

Back to top button