National

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ റെയിൽവേ; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. എ.സി ഇതര മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർധിപ്പിക്കും. എ സി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് രണ്ട് പൈസ ആയിരിക്കും

500 കിലോമീറ്റർ വരെയുള്ള യാത്രക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രക്കും നിരക്ക് വർധനവുണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല

ജൂലൈ 1 മുതൽ ആരംഭിക്കുന്ന തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. തത്കാൽ പദ്ധതിയുടെ ആനുകൂല്യം ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് തീരുമാനം

See also  ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, കുഞ്ഞുങ്ങളടക്കം 10 പേർക്ക് പരിക്ക്

Related Articles

Back to top button