Local

“ലഹരിക്കെതിരെ ഒരൊറ്റ മൈൻഡ് “ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി “ലഹരിക്കെതിരെ ഒരൊറ്റ മൈൻഡ്” എന്ന ആശയത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. യുവത്വത്തെ ലഹരിയുടെ ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യപരവും മൂല്യാധിഷ്ഠിതവുമായ സമൂഹം രൂപപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

ക്യാമ്പയിന്റെ ഭാഗമായി, ഓരോ വിദ്യാർത്ഥിയും “ഞാൻ ലഹരിക്കെതിരെ” എന്ന പ്രതിജ്ഞയോടെ തങ്ങളുടെ വിരൽ ഒപ്പ് പതിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി സ്കൂൾപരിസരവും സാമൂഹിക മാധ്യമങ്ങളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ സന്ദേശങ്ങൾ വ്യാപിപ്പിക്കുന്നതിന് എൻഎസ്എസ് യൂണിറ്റ് പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുകയാണ്. “ഒരു മനസ്സോടെ ലഹരിക്കെതിരെ” എന്ന ദൃഢചിന്ത വിദ്യാർത്ഥികൾ വഴി സമൂഹത്തിലേക്ക് എത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് കെപി സുഫിയാൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ എം എസ് ബിജു
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം, അധ്യാപകരായ ഇർഷാദ് ഖാൻ, സഹീർ സി പി ,ഫഹദ്, ബാജില, നെജുവ, വളണ്ടിയർമാരായ മിന്ഹാല്‍ തമന്ന ,അൻഷിദ്തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ : ‘ലഹരിക്കെതിരെ ഒരൊറ്റ മൈൻഡ്’ ലഹരി വിരുദ്ധ പ്രചാരണ പരിപാടി വിരലൊപ്പ് പതിപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് സുഫിയാൻ ഉദ്ഘാടനം ചെയ്യുന്നു

See also  സഹജീവി സ്നേഹത്തിന് മാതൃകയായി തൊണ്ടിമ്മൽ സ്കൂളിലെ കുരുന്നുകളുടെ ഓണാഘോഷം

Related Articles

Back to top button