National

ഉത്തരാഖണ്ഡിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞു; രണ്ട് മരണം, പത്ത് പേരെ കാണാതായി

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ അപകടത്തിൽ മരിച്ചു. പത്ത് പേരെ കാണാതായി. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്. പോലീസും ദുരന്തനിവാരണ സേനയും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ബദരിനാഥിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെടുകയും ബസ് നദിയിലേക്ക് മറിയുകയുമായിരുന്നു. രക്ഷപ്പെടുത്തിയവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവറടക്കം 20 പേരാണ് ബസിലുണ്ടായിരുന്നത്.

 

See also  ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ജസ്റ്റിസ് ബിആർ ഗവായ് നാളെ ചുമതലയേൽക്കും

Related Articles

Back to top button