National

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ ഡൗൺ ലോഡ് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ. ഈ വിവരങ്ങൾ ലാബിൽ പരിശോധിച്ച് വരികയാണ്. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളിലൂടെ അപകടകാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്‌സിൽ നിന്നെടുത്തത്. ബ്ലാക്ക് ബോക്‌സിലെ മെമ്മറി മൊഡ്യൂളിലെ വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലാബിൽ ഡൗൺലോഡ് ചെയ്തു

കോക് പിറ്റ് വോയ്‌സ് റെക്കോർഡറിലെയും ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡറിലെയും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് സർക്കാർ അറിയിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെടുത്തിട്ടുണ്ട്.

The post അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ appeared first on Metro Journal Online.

See also  ചിന്നസ്വാമി സ്റ്റേഡിയം അപകടം: മരിച്ച 11 പേരെയും തിരിച്ചറിഞ്ഞു; മാപ്പ് ചോദിച്ച് ഡികെ ശിവകുമാർ

Related Articles

Back to top button