Kerala

കഴക്കൂട്ടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയതിന് പിന്നാലെ മുങ്ങിത്താഴ്ന്ന വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് കുളിക്കാനിറങ്ങിയതിന് പിന്നാലെ കുളത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി സൂരജിന്റെ മൃതദേഹമാണ് ലഭിച്ചത്.

കഴക്കൂട്ടം ഫയർഫോഴ്‌സും സ്‌കൂബ സംഘവും നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. തുണ്ടത്തിൽ എംവിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.

ചെമ്പഴന്തി ഇടത്തറ കുളത്തിലായിരുന്നു സൂരജിനെ കാണാതായത്. മൂന്ന് പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ സൂരജ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

See also  റേഷൻ കാർഡ് മസ്റ്ററിംഗ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രം; അരി വിതരണം നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്

Related Articles

Back to top button