Kerala

തൃശ്ശൂരിൽ ഇരുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടം; മൂന്ന് പേർ മരിച്ചു

തൃശ്ശൂർ കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മൂന്ന് മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ, അലി എന്നിവരാണ് മരിച്ചത്. 17 പേരാണ് ഇവിടെ താമസിച്ചിരുന്നത്. 14 പേർ രക്ഷപ്പെട്ടു

പഴയ കെട്ടിടത്തിന്റെ മുൻഭാഗമാണ് രാവിലെ ഇടിഞ്ഞുവീണത്. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നുവീണത്

ചെങ്കല്ല് കൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയിലാണ് തകർന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

 

See also  എക്‌സാലോജിക്കിനെതിരെ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന് സുപ്രീം കോടതിയുടെ താക്കീത്

Related Articles

Back to top button