National

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലൈവ് സ്ട്രീം ചെയ്തു; തെലങ്കാനയിൽ ദമ്പതികൾ അറസ്റ്റിൽ

തെലങ്കാനയിൽ മൊബൈൽ ആപ് വഴി പണം സമ്പാദിക്കാനായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലൈവ് സ്ട്രീം ചെയ്ത ദമ്പതികൾ അറസ്റ്റിൽ. വീഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കളുമായി ദമ്പതികൾ ആപ്പിൽ ആക്‌സസ് ലിങ്ക് പങ്കുവെക്കുമായിരുന്നു.

മുഖം മൂടി ധരിച്ചാണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കാർ ഡ്രൈവറായ 41കാരനായ ഭർത്താവും 37കാരിയായ ഭാര്യയുമാണ് അറസ്റ്റിലായത്. ലൈവ് വീഡിയോക്ക് 2000 രൂപയും റെക്കോര്‍ഡ് വീഡിയോക്ക് 500 രൂപയുമാണ് ഇവര്‍ ഈടാക്കിയിരുന്നത്.

എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇതിനെ കണ്ടതെന്ന് ദമ്പതികൾ പോലീസിനോട് പറഞ്ഞു. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐടി നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്.

See also  പ്രോബ 3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി

Related Articles

Back to top button