Kerala

അധ്യാപകരുടെ മാനസിക പീഡനം; പാലക്കാട് ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചോളോട് സ്വദേശനി ആശീർനന്ദയാണ് തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

പരീക്ഷയിൽ ഒന്നര മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിനെതിരെയാണ് പരാതി.

ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠിക്കേണ്ടി വരുമെന്ന് കുട്ടിയോട് സ്വന്തം കൈപ്പടയിൽ തന്നെ അധ്യാപകർ എഴുതി വാങ്ങിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

See also  സിപിഎം പ്രവർത്തകൻ സി അഷ്‌റഫ് വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

Related Articles

Back to top button