Kerala

യു.പി.എസ്.സി ചുരുക്കപ്പട്ടിക മറികടന്ന് പോലീസ് മേധാവിയെ നിയമിക്കാൻ നീക്കം; നിയമോപദേശം തേടി

പുതിയ പോലീസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടി. യു പി എസ് സി കൈമാറിയ മൂന്ന് പേരുടെ ചുരുക്കപ്പെട്ടികക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് ചുമതല നൽകാനായാണ് നിയമോപദേശം തേടിയത്. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിൽ പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡിജിപിമാരുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികൾ എങ്ങനെയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.

പുതിയ പോലീസ് മേധാവിയെ നിയമിക്കാൻ സർക്കാരിന് മുന്നിൽ അധികം സമയമില്ല. ഈ മാസം 30നാണ് നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് വിരമിക്കുന്നത്. ഇന്ന് തന്നെ പുതിയ മേധാവി സ്ഥാനമേൽക്കണം. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കും.

നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണ് കേന്ദ്രം നൽകിയ ചുരുക്കപ്പട്ടികയിലുള്ളത്. ഇതിൽ റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് നിലവിലുള്ളത്.

The post യു.പി.എസ്.സി ചുരുക്കപ്പട്ടിക മറികടന്ന് പോലീസ് മേധാവിയെ നിയമിക്കാൻ നീക്കം; നിയമോപദേശം തേടി appeared first on Metro Journal Online.

See also  ട്രെയിൻ യാത്രക്കിടെ യുവതിയെ കടന്നുപിടിച്ച സംഭവം; അഗളി സിഐ ഒളിവിൽ തുടരുന്നു

Related Articles

Back to top button