Kerala

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും; 3220 പേരെ മാറ്റിപ്പാർപ്പിച്ചു, കനത്ത ജാഗ്രത

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്

കാഞ്ചിയാർ ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിലെ 8883 കുടുംബങ്ങളിൽ നിന്നായി 3220 പേരെ മാറ്റി പാർപ്പിപ്പിച്ചു. ഇവരെ ഇന്നലെ രാത്രി 8 മണിക്ക് മുമ്പായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു

പകൽ സമയത്ത് മാത്രമേ ഷട്ടറുകൾ തുറക്കാവൂവെന്ന് തമിഴ്‌നാടിനോട് കലക്ടർ അഭ്യർഥിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നാല് മണിക്ക് ഡാമിലെ ജലനിരപ്പ് 135.25 ആയിരുന്നു. 2022 ആഗസ്റ്റിലാണ് ഡാം അവസാനമായി തുറന്നത്.

See also  മാസപ്പടി വിവാദം: വീണ മാത്രമല്ല, പിണറായി വിജയനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ

Related Articles

Back to top button