Kerala

ബിജെപിയിലേക്ക് പോകില്ല; മോദിയെ പ്രശംസിച്ച ലേഖനം ദേശീയ ഐക്യത്തെ കുറിച്ചുള്ളത്: ശശി തരൂർ

ബിജെപിയിലേക്ക് ഇല്ലെന്ന് എഐസിസി പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെ കുറിച്ചാണെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് നേതൃത്വവുമായി കടുത്ത അഭിപ്രായ ഭിന്നതയിൽ പോകുന്നതിനിടെയാണ് മോദി സ്തുതിയുമായി തരൂരിന്റെ ലേഖനം വന്നത്. ഇത് ബിജെപിയിലേക്കുള്ള ചുവടുവെപ്പാണെന്ന് പരക്കെ അഭ്യൂഹമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ വിശദീകരണം

മോദിയുടെ ഊർജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളിൽ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തിൽ തരൂർ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.

 

 

See also  ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റം; അങ്കമാലിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

Related Articles

Back to top button