Kerala
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു; ആർക്കും പരുക്കില്ല

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് സർവീസ് നടത്തുന്ന സംഗമം ബസിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരി തെറിച്ചത്.
ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ആക്സിൽ ഒടിഞ്ഞതിന് ശേഷം വീൽ ബയറിങ് തകർന്ന് റോഡിലേക്ക് തെറിച്ചതിനാലാണ് ടയർ ഉരുണ്ട് പോയത്.
മൂന്നാർ ഹെഡ്വർക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. മുൻ വശത്തെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല
The post മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ചു; ആർക്കും പരുക്കില്ല appeared first on Metro Journal Online.