Kerala

കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ കുടുങ്ങി

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് കെട്ടിടനിർമ്മാണത്തിനായി മണ്ണിടിക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം. നെല്ലിക്കോട്ട് കോപ്പർ ഫോളിയോ ഹോട്ടലിന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ മൂന്നു തൊഴിലാളികളാണ് കുടുങ്ങിയത്. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.

ഒരാൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ ഒരു തൊഴിലാളിയാണ് മണ്ണിനടിയിൽ കുടുങ്ങിയതെന്ന് പ്രാഥമിക വിവരം. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെയും വീണ്ടും മണ്ണിടിഞ്ഞത് ആശങ്ക സൃഷ്ടിച്ചു.

 

വിവരമറിഞ്ഞ് എം.എൽ.എ അഹമ്മദ് ദേവർകോവിൽ സംഭവസ്ഥലത്തെത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. മണ്ണിനടിയിൽ കുടുങ്ങിയയാളെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നു.

The post കോഴിക്കോട് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ കുടുങ്ങി appeared first on Metro Journal Online.

See also  പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടു കൊടുക്കരുത്; പിവി അൻവറിനെതിരെ വിമർശനവുമായി പികെ ശ്രീമതി

Related Articles

Back to top button