ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണം; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വ ഇറക്കി ഇറാൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ഫത്വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ. ഇരു നേതാക്കളെയും ദൈവത്തിന്റെ ശത്രുക്കൾ എന്ന് വിശേഷിപ്പിച്ചാണ് ഫത്വ. ഇറാൻ പരമാധികാരത്തിന് ഭീഷണി ഉയർത്തുന്ന അമേരിക്കൻ ഇസ്രായേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്ന് ആയത്തുല്ല നാസർ മകാരെം ഷിറാസിയാണ് മതവിധി പുറപ്പെടുവിച്ചത്.
നേതാവിനെയോ മതപരമായ അധികാരിയെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും മുഹറിബ് ആയി കണക്കാക്കപ്പെടുമെന്നാണ് മതവിധി. ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളാണ് മുഹറിബ്. ഇങ്ങനെയുള്ളവരെ വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ ഛേദിക്കൽ, അല്ലെങ്കിൽ നാടുകടത്തിൽ തുടങ്ങിയ ശിക്ഷകൾക്ക് വിധേയമാക്കാമെന്നാണ് പറയുന്നത്
ഈ ശത്രുക്കളുമായി മുസ്ലീങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഏതെങ്കിലും തരത്തിലുള്ള സഹകരണം പുലർത്തുകയോ പിന്തുണ നൽകുകയോ ചെയ്യുന്നത് ഹറാം ആണ്. ഈ ശത്രുക്കളെ അവരുടെ വാക്കുകളിലും തെറ്റുകളിലും ഖേദിപ്പിക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് കടമയുണ്ടെന്നും ഫത്വയിൽ പറയുന്നു.
The post ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണം; ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്വ ഇറക്കി ഇറാൻ appeared first on Metro Journal Online.