Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി; ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു. ഇതോടെ മാറ്റി വെച്ച ശസ്ത്രക്രിയകൾ ആശുപത്രിയിൽ പുനരാരംഭിച്ചു.

ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെയാണ് ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്ന ഡോ ഹാരിസിന്റെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു

യൂറോളജി വകുപ്പ് മേധാവിയായ ഹാരിസ് ചിറക്കലിന്റെ തുറന്നു പറച്ചിലിൽ വിദഗ്ധ സമിതി അന്വേഷണം തുടരുകയാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിലടക്കം വീഴ്ചയുണ്ടായി എന്നണ് കണ്ടെത്തൽ.

See also  നെഹ്റു ട്രോഫി വള്ളംകളി; ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പൊതു അവധി

Related Articles

Back to top button