‘അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ്

കൊച്ചി: താര സംഘടന അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ. മോഹന്‍ലാലിന്‍റെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ നിലവിലെ ഭരണ സമിതി തുടരും. അഡ്ഹോക്ക് കമ്മറ്റിയുടെ കാലാവധി അവസാനിച്ചു.
ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയിലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ എത്തിയത്. പ്രസിഡന്‍റായി തുടരാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചെങ്കിലും നിലവിലുള്ള അഡ്ഹോക്ക് കമ്മറ്റി തുടരട്ടെ എന്നും മോഹന്‍ലാല്‍ തന്നെ നയിക്കണമെന്നുമുള്ള ആവശ്യത്തിലാണ് ഭൂരിപക്ഷം താരങ്ങളും എത്തിയത്.
നേരത്തെ മോഹന്‍ലാലിനെ വീണ്ടും എതിരില്ലാതെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുമെന്നു വാർത്തകളുണ്ടായിരുന്നു. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കലൂർ ഗോകുലം കൺവെൻഷൻ സെന്‍ററിൽ ചേർന്ന ജനറൽ ബോഡിയിൽ ചർച്ച ചെയ്തുവെന്നാണ് വിവരം.
The post ‘അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് appeared first on Metro Journal Online.