Kerala

സംഗീതജ്ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

സംഗീതജ്ഞനും തൃശ്ശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂൾ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും വൃന്ദവാദ്യ സംഘം പരിശീലകനുമായ അനൂപ് വെള്ളാറ്റഞ്ഞരൂിനെ മരിച്ച നിലയിൽ കണ്ടെത്തി. 41 വയസായിരുന്നു. വടക്കേച്ചിറക്ക് സമീപത്തെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.

വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ. സ്‌കൂൾ റിട്ട അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. വിവേകോദയം സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനായും പ്രവർത്തിച്ചു.

തൃശ്ശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്റെ അമരക്കാരനാണ്. ഭാര്യ പാർവതി. മക്കൾ പാർവണ, പാർഥിപ്.

See also  എറണാകുളം നോർത്തിൽ ഫർണിച്ചർ കടയിൽ വൻ തീപിടിത്തം

Related Articles

Back to top button