Kerala

ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്; 12 സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്

കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 12 സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ്. മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി.

കേസിലാകെ 13 പ്രതികളാണുള്ളത്. വിചാരണക്ക് ഹാജരാകാതിരുന്ന ഒന്നാം പ്രതി വിനുവിന്റെ കേസ് കോടതി പ്രത്യേകം പരിഗണിക്കും. 2015 ഫെബ്രുവരി 25നാണ് സംഭവം.

രഞ്ജിത്തിനെയും രജീഷിനെയും കൊലപ്പെടുത്താനായി ആക്രമിച്ചെന്നാണ് കേസ്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.

The post ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്; 12 സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ് appeared first on Metro Journal Online.

See also  പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button