Kerala

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു; പവന് 360 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വിലയിൽ 360 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,520 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർധിച്ച് 9065 രൂപയായി.

രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഇന്നലെ ഔൺസിന് 3322 ഡോളറായിരുന്ന രാജ്യാന്തരവില ഇന്ന് 3344 ഡോളറിലേക്ക് കയറി.

18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ വർധിച്ച് 7480 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 118 രൂപയിൽ തുടരുകയാണ്‌

See also  നിയമസഭാ കയ്യാങ്കളി: യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Related Articles

Back to top button