Kerala
തിരുവനന്തപുരം പോത്തൻകോട് തെരുവ് നായ ആക്രമണം; ഇരുപത് പേർക്ക് കടിയേറ്റു

തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. ഇന്നല രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് സ്ത്രീകൾക്കും ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികൾക്കുമടക്കം 20 പേർക്കാണ് നായയുടെ കടിയേറ്റത്.
പോത്തൻകോട് ജംഗ്ഷൻ മുതൽ ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെയുള്ളവർക്കാണ് നായയുടെ കടിയേറ്റത്. ആക്രമിച്ച നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
പോത്തൻകോട് ബസ് സ്റ്റാൻഡിലേക്കും മേലേമുക്കിലേക്കും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. പരുക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
The post തിരുവനന്തപുരം പോത്തൻകോട് തെരുവ് നായ ആക്രമണം; ഇരുപത് പേർക്ക് കടിയേറ്റു appeared first on Metro Journal Online.