Kerala

നമ്പർ 1 ആരോഗ്യം എന്നത് ഊതി വീർപ്പിച്ച ബലൂൺ; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

നുണകളാൽ കെട്ടിപ്പടുത്ത കേരളത്തിലെ ആരോഗ്യരംഗം തകർന്നുവീഴുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡൻര് രാജീവ് ചന്ദ്രശേഖർ. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ഒരാാൾ മരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിന്റെ ശ്രമം

അങ്ങനെയെങ്കിൽ ഒരാൾ മരിച്ചതിൽ സർക്കാർ മറുപടി പറയണം. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സർക്കാർ വ്യക്തമാക്കണം

ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങുന്നതായി യൂറോളജി വകുപ്പ് മേധാവി തന്നെ വെളിപ്പെടുത്തി. മോദി കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നില്ല. ആശുപത്രികളിൽ അവശ്യ മരുന്നില്ല. കാരുണ്യ പദ്ധതിയും അവതാളത്തിലാണ്. ഇത്തരത്തിൽ എൽഡിഎഫ് കൊട്ടിഘോഷിക്കുന്ന നമ്പർ 1 ആരോഗ്യം എന്നത് ഊതി വീർപ്പിച്ച ബലൂൺ ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

See also  കത്ത് ഗൂഢാലോചനയുടെ പിന്നിൽ ബിജെപി-സിപിഎം നെക്‌സസ്: രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button