Kerala

മെഡിക്കൽ കോളേജ് അപകടം: ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തര യോഗം വിളിച്ചു. ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഉന്നതതല യോഗം രാവിലെ 10 മണിക്കാണ്. നിപ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയാകും

അപകടത്തെക്കുറിച്ച് ഇന്ന് ജില്ലാ കലക്ടർ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയിൽ ആളുകൾ കയറിയതിനെ കുറിച്ച് അന്വേഷിക്കും. അപകടത്തിൽ ജീവൻ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പിൽ നടക്കും.

അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യപാക പ്രതിഷേധ പരിപാടികൾ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

 

See also  സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ ഡിഎംഒ കൈക്കൂലി കേസിൽ പിടിയിൽ

Related Articles

Back to top button