Local

മാവേലി സ്‌റ്റോറിന് മുന്നിൽ അടുപ്പിൽ വെള്ളമൊഴിച്ച് പ്രതിഷേധം

കീഴുപറമ്പ്: കീഴുപറമ്പ മണ്ഡലം കോൺഗ്രസ് ബൂത്ത് 12, 13 കമ്മിറ്റികൾ സംയുക്തമായി കുറ്റൂളി മാവേലി സ്റ്റോറിന് മുന്നിൽ അടുപ്പിൽ വെള്ളമൊഴിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം കാലിയായ ഖജനാവും, അവശ്യ വസ്തുക്കളുടെ വിപണി വില ക്രമാതീതമായി വർദ്ധിച്ചതും, മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള പൊതുവിതരണ സംവിധാനത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയും തുറന്നു കാണിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരം അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ മുഖ്യ പ്രഭാഷണം നടത്തി. പതിമൂന്നാം ബൂത്ത് പ്രസിഡന്റ് ഇ.ഡി ജോജൻ അധ്യക്ഷത വഹിക്കുകയും, പന്ത്രണ്ടാം ബൂത്ത് പ്രസിഡന്റ് പികെ. നിസാർ സ്വാഗതം പറയുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നകുമാരി രാമകൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ്
എം ഇ റഹ്മത്തുള്ള, ഡിസിസി മെമ്പർ എൻ. കൃഷ്ണൻ നമ്പൂതിരി, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി.രാമകൃഷ്ണൻ, അലി കാരങ്ങാട്‌, അരവിന്ദാക്ഷൻ കൊച്ചു, ജോയ്‌ മാന്തോട്ടത്തിൽ, ജിഫിൻ വേങ്ങമണ്ണിൽ, ജലീൽ എടക്കര, പാലശ്ശേരി അബ്ദുല്ല മാസ്റ്റർ, എകെ.ഹനീഫ, ശരീഫ് പത്തനാപുരം, സദഖത്തുള്ള ടികെ, പാലശ്ശേരി അബ്ദുറഹിമാൻ, ഫയാസ് എംടി, എംടി സെയ്തലവി, എംടി ശറഫുദ്ധീൻ, സിടി. നസീഫ്, അഹമ്മദ് കബീർ വലിയകുന്ന്, കുറുമാടൻ ഹനീഫ, ജവാദ് തൃക്കളയൂർ, പ്രിൻസ് എൻ, അഷ്‌റഫ് കൊല്ലേറ്റ്, ഇകെ.നാരായണൻ, നാസർ പട്ടാക്കൽ, ബാബു മോൻ പടിപ്പുറവാൻ, സി. ഹരിദാസൻ, നെല്ലിപ്പള്ളി കുഞ്ഞുണ്ണി, സണ്ണി മാന്തോട്ടത്തിൽ, മുഹമ്മദ് കുറ്റൂളി, സുലൈമാൻ ടിപി, മുഹമ്മദ് കൊടവങ്ങാട്, റഷീദ് .യു, ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ജോയ്‌ മാന്തോട്ടത്തിൽ നന്ദി രെഖപ്പെടുത്തി.

See also  ഡോൺ ബോസ്കോ കോളേജിൽ സംഘടിപ്പിച്ച ഫാൻസ് കപ്പ് ശ്രദ്ധേയമായി

Related Articles

Check Also
Close
Back to top button