Kerala

കാസർകോട് അമ്പലത്തറയിൽ പള്ളി വക കെട്ടിടത്തിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് അമ്പലത്തറ ഏഴാം മൈലിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാദർ ആന്റണി ഉള്ളാട്ടിലാണ്(44) മരിച്ചത്.

പള്ളിയുടെ വകയുള്ള പഴയ കെട്ടിടത്തിന്റെ മുറിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാദർ ആന്റണി. പോർക്കളം എംസിബിഎസ് ആശ്രമത്തിൽ ഒരു വർഷമായി താമസിക്കുകയായിരുന്നു.

രാവിലെ വൈദികനെ കുർബാനക്ക് കാണാത്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മുറിയിൽ നിന്ന് ഒരു കുറിപ്പ് ലഭിക്കുകയും ചെയ്തിരുന്നു. വാടകക്ക് കൊടുത്ത വീട്ടിലുണ്ടെന്നായിരുന്നു കുറിപ്പ്. തുടർന്നാണ് കെട്ടിടത്തിൽ പരിശോധന നടത്തിയതും തൂങ്ങിമരിച്ച നിലയിൽ കണ്ടതും.

The post കാസർകോട് അമ്പലത്തറയിൽ പള്ളി വക കെട്ടിടത്തിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  മലപ്പുറത്തെ താറടിക്കാൻ ശ്രമം; മാറുന്ന പിണറായിയുടെ തെളിവാണെന്ന് പിവി അൻവർ

Related Articles

Back to top button