Kerala

ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ട സംഭവം; യുവാവ് അറസ്റ്റിൽ

ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ പെട്രൊളൊഴിച്ച് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിനാണ്(37) പിടിയിലായത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ഇയാൾ കാറിന് തീയിട്ടത്

കഴിഞ്ഞ ദിവസം രാത്രി 12.30ഓടെയാണ് സംഭവം. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തെ കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ കാറിനാണ് തീയിട്ടത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു

കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് വീടിനുള്ളിലേക്കും തീ പടർന്നിരുന്നു. ഒരു മുറിയിലെ കട്ടിൽ, ബെഡ്, സീലിംഗ് തുടങ്ങിയവ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

The post ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ട സംഭവം; യുവാവ് അറസ്റ്റിൽ appeared first on Metro Journal Online.

See also  അനധികൃത നിർമാണങ്ങൾ ഉടൻ പൊളിക്കും

Related Articles

Back to top button