Kerala

ജെഎസ്‌കെ സിനിമ സെൻസർ വിവാദം: ഹൈക്കോടതി ജഡ്ജി സിനിമ കണ്ടു

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കണ്ട് ഹൈക്കോടതി. ജസ്റ്റിസ് എൻ നഗരേഷും കോടതി പ്രതിനിധികളും സിനിമ കാണാനെത്തി. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കാക്കനാട്ടെ സ്റ്റുഡിയോയിൽ എത്തി സിനിമ കണ്ടത്. ചിത്രം കണ്ട് വിലയിരുത്തിയ കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.

രാവിലെ പത്ത് മണിയോടെ കൊച്ചി പടമുഗളിലെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ എത്തിയാണ് ജഡ്ജി എൻ നാഗരേഷ് സിനിമ നേരിട്ട് കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണമായ തീരുമാനം എടുത്തത്.

അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഇതോടെയാണ് സിനിമ നേരിട്ട് കാണാമെന്ന് കോടതി തീരുമാനിച്ചത്. പൂർണമായും കോടതി നടപടികളോടെയാണ് പ്രദർശനം നടന്നത്.

See also  ആലപ്പുഴ കളർകോട് അപകടം: കാർ ഓടിച്ച മെഡിക്കൽ വിദ്യാർഥിയെ പ്രതി ചേർത്തു

Related Articles

Back to top button