Kerala

കോട്ടയം മെഡിക്കൽ കോളെജ് അപകടം; റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കോട്ടയം: മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ. പൊളിഞ്ഞുവീണ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ശുചിമുറി രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. പൊതുമരാമത്ത് കെട്ടിട വിഭാഗം ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരിൽ നിന്ന് ജില്ലാ ഭരണകൂടം വിവരങ്ങൾ ശേഖരിച്ചു.

അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് രോഗികളെ മാറ്റാതിരുന്നതിന്‍റെ കാരണം മെഡിക്കൽ കോളെജ് സൂപ്രണ്ട് കലക്റ്ററെ ബോധിപ്പിച്ചു. അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ തിങ്കളാഴ്ച പുനരാരംഭിച്ചേക്കും.

വിദേശരാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗികൾ ശസ്ത്രക്രിയയുടെ തീയതികൾ ലഭിക്കാതെ വലയുകയാണ്. ഓപ്പറേഷൻ തിയറ്ററുകൾ പുതിയ കെട്ടിടത്തിൽ സജ്ജമാക്കാനുള്ള നടപടികൾ അതിവേഗത്തിൽ തുടരുകയാണെന്ന് മെഡിക്കൽ കോളെജ് പ്രിൻസിപ്പലും സൂപ്രണ്ടും അറിയിച്ചു.

See also  അറ്റകുറ്റപ്പണികൾ തീർന്നു, ഹാംഗറിന് പുറത്തെത്തിച്ചു; തിരികെ പോകാനൊരുങ്ങി എഫ് 35 ബി വിമാനം

Related Articles

Back to top button