വയനാട് ദുരന്ത ഫണ്ട് മുക്കി: ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, ജില്ലാ പ്രസിഡന്റും കൂട്ടുനിന്നുവെന്ന് ആരോപണം

വയനാട് ദുരന്തബാധിതർക്കായി വീട് നിർമിക്കാൻ പിരിച്ച ഫണ്ടിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. അമ്പലപ്പുഴയിൽ നിന്ന് പിരിച്ച പണം മുക്കിയന്ന് ഒരു വിഭാഗം ആരോപിക്കുന്നു
യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം വാട്‌സാപ്പ് ഗ്രൂപ്പിലാണ് വിമർശനം. പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ടുനിന്നെന്ന് ഒരു വിഭാഗം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി റഹീം വറ്റക്കാരനാണ് പണം മുക്കിയതെന്നാണ് ശബ്ദസന്ദേശം
റഹീമിനെ സംരക്ഷിക്കുന്നത് ജില്ലാ പ്രസിഡന്റ് എംപി പ്രവീൺ ആണെന്നും ആരോപണം ഉയർന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പേ കൂട്ടരാജി ഉണ്ടാകുമെന്ന് ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകി.
The post വയനാട് ദുരന്ത ഫണ്ട് മുക്കി: ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി, ജില്ലാ പ്രസിഡന്റും കൂട്ടുനിന്നുവെന്ന് ആരോപണം appeared first on Metro Journal Online.