ഹോട്ടലുടമയെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനാൽ; കാരണം വ്യക്തമാക്കി പ്രതികൾ

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമായാണ് കൊലപാതമെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ജസ്റ്റിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം പായ കൊണ്ട് മൂടി. പിന്നാലെ ഒളിവിൽ പോയെന്നും പ്രതികൾ പറഞ്ഞു. തിരുവനന്തപുരം അടിമലത്തുറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിതുര സ്വദേശി രാജേഷ്, ഡൽഹി സ്വദേശി ദിൽഷൻ കുമാർ എന്നിവരാണ് പിടിയിലായത്
പോലീസ് എത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. ഇവർ പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.
The post ഹോട്ടലുടമയെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനാൽ; കാരണം വ്യക്തമാക്കി പ്രതികൾ appeared first on Metro Journal Online.