Kerala

ഹോട്ടലിൽ മോഷണത്തിന് കയറി ബീഫ് ചൂടാക്കി കഴിച്ചു; എല്ലാം കണ്ട് സിസിടിവി, പിടിവീണു

ഹോട്ടലിൽ മോഷണത്തിന് കയറിയപ്പോഴാണ് ആൾക്ക് വിശന്നത്. പിന്നെ ഒന്നും നോക്കിയില്ല ഹോട്ടലിലുണ്ടായിരുന്ന മുട്ടയെടുത്ത് ഒരു ഓംലൈറ്റ് അടിച്ചു. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ബീഫും കണ്ടു. അതും ചൂടാക്കി കഴിച്ചു. പക്ഷേ ഇതൊക്കെ മുകളിലുള്ള സിസിടിവി കണ്ടത് കള്ളൻ അറിഞ്ഞില്ല. അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി പിടിയും വീണിരുന്നു. പാലക്കാടാണ് രസകരമായ മോഷണം നടന്നത്

തമിഴ്‌നാട് സ്വദേശി റപ്പായി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. മെയ് മാസത്തിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാൾ മോഷണം നടത്തിയത്. ഇവിടെ നിന്ന് 25,000 രൂപയും ഇയാൾ കവർന്നിരുന്നു. ഇതിനിടയിലാണ് ഓംലൈറ്റും ബീഫുമൊക്കെ കഴിച്ചത്

സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ റപ്പായി അനീഷ് ഓടിപ്പോകുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന മൊബൈൽ ഫോണും ചാർജറും ഇയാൾ കവർന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

See also  രാസലഹരി കേസ്: തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Related Articles

Back to top button