Kerala

കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; 11 പേർക്ക് കടിയേറ്റു

കണ്ണൂരിൽ തെരുവ് നായ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് കടിയേറ്റു. രാവിലെ ആറ് മണിയോടെ പുതിയ ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി

ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പ്രഭാത് ജംഗ്ഷൻ, എസ് ബി ഐ ബാങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാൻഡ് പ്രദേശം എന്നിവിടങ്ങളിലായിരുന്നു ചൊവാഴ്ച തെരുവ് നായ ആക്രമണമുണ്ടായത്. നഗരത്തിലെ വഴി യാത്രക്കാർക്കാണ് നായയുടെ കടിയേറ്റത്.

വിദ്യാർഥിനിയെ നായ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. പിന്നീട് ഈ നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

The post കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; 11 പേർക്ക് കടിയേറ്റു appeared first on Metro Journal Online.

See also  ട്രോളി ബാഗ് വിവാദം: കോൺഗ്രസ് നേതാക്കളെ കുറുവ സംഘത്തെ പോലെ ചോദ്യം ചെയ്യണമെന്ന് ഇഎൻ സുരേഷ് ബാബു

Related Articles

Back to top button