Kerala

മുഖ്യമന്ത്രി സർവേയെ കുറിച്ച് ലീഗിന് അറിയില്ല; യുഡിഎഫ് എടുക്കുന്ന തീരുമാനം അംഗീകരിക്കും: സലാം

മുഖ്യമന്ത്രി സർവേയെ കുറിച്ച് മുസ്ലിം ലീഗിന് അറിയില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫ് ഒരു തീരുമാനമെടുത്താൻ ലീഗ് അതിനൊപ്പം നിൽക്കും. യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തണം എന്നാണ് ലീഗിന്റെ അഭിപ്രായം. അതിനായി മുന്നണി വിപുലീകരണം വേണമെന്നും സലാം പറഞ്ഞു

സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമെന്ന് പി.എം.എ സലാം പറഞ്ഞു. വിഷയത്തിൽ ലീഗ് കൂടിയാലോചിച്ചു നിലപാടെടുക്കുമെന്നും സലാം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി ആണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു. മുഖ്യമന്ത്രിയാകാൻ തനിക്കാണ് കൂടുതൽ ജനങ്ങളുടെ പിന്തുണയെന്ന സർവേ ഫലം ശശി തരൂർ പുറത്തുവിട്ട സാഹചര്യത്തിലാണ് അടൂർ പ്രകാശിന്റെ പ്രതികരണം. തരൂർ പുറത്തുവിട്ട സർവേക്ക് ആധികാരികത ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു

See also  സംഘടനയുടെ ശാക്തീകരണമാണ് അദ്ദേഹം ലക്ഷ്യമിട്ടത്; പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

Related Articles

Back to top button